മുൻ വർഷത്തെ ചോദ്യപേപ്പർ; കണ്ണൂര്‍ സര്‍വകലാശാല രണ്ട് പരീക്ഷകള്‍ റദ്ദാക്കി

മുൻ വർഷത്തെ ചോദ്യപേപ്പർ; കണ്ണൂര്‍ സര്‍വകലാശാല രണ്ട് പരീക്ഷകള്‍ റദ്ദാക്കി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച. ബിഎ സൈക്കോളജി പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതാണ് വിവാദമായി. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല രണ്ടുപരീക്ഷകള്‍ റദ്ദാക്കി.

ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

നവംബറില്‍ നടക്കേണ്ട പരീക്ഷയാണ് ഇന്നും ഇന്നലെയുമായി നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ രണ്ടുപരീക്ഷകളും റദ്ദാക്കിയതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. വീഴ്ച സംബന്ധിച്ച്‌ അന്വേഷിക്കാനും കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.