ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

കോഴിക്കോട്: ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

സൗദി-ഹൂതി തർക്കത്തിനിടയിലാണ് മൂന്ന് മലയാളികൾ അടക്കമുള്ള കപ്പൽ ജീവനക്കാർ ബന്ദികളുടെ പിടിയിലായത്. ജനുവരി രണ്ടിനായിരുന്നു ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ അൽഹുദയിൽ നിന്ന് ഭീകരർ പിടിച്ചെടുത്തത്.

നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവർ സംസാരിച്ചിരുന്നു. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.