മൈസൂരു: കുടകില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം നല്‍കിയത് സംഭവം വിവാദത്തിലേയ്ക്ക്. പൊന്നംപേട്ടിലെ സായി ശങ്കര സ്‌കൂളില്‍ പ്രവര്‍ത്തകര്‍ക്കായി നടത്തിയ എട്ടു ദിവസത്തെ 'ശൗര്യ പ്രശിക്ഷണ വര്‍ഗ' പരിപാടിയുടെ ഭാഗമായാണ് വെടിവെപ്പ് പരിശീലനം അരങ്ങേറിയത്.
കുടകിലെ ബി.ജെ.പി. എം.എല്‍.എ.മാരായ എം.പി അപ്പാച്ചു രഞ്ജന്‍, കെ.ജി ഭോപ്പയ്യ, സുജ കുശാലപ്പ എം.എല്‍.സി എന്നിവര്‍ പരിശീലനം വീക്ഷിക്കാന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ, വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ് എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തില്‍ പങ്കെടുത്തു.
നിലത്തു കിടന്ന് വെടിവെപ്പ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് എന്തു നടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്‌സര്‍ കൊഡ്‌ലിപേട്ട് ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.