പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം; വ്യാപക പ്രതിഷേധം

പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബെവ്‌കോയുടെ വിദേശ മദ്യവില്‍പ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവില്‍പ്പനശാലകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 68 പുതിയ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുവതലമുറയെ മദ്യാപന്മാരാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആരോപിച്ചു. ദേശീയസംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞില്ല.

സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ടു പോയില്ല. പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യശാലകള്‍: തിരുവനന്തപുരം5, കൊല്ലം6, പത്തനംതിട്ട1, ആലപ്പുഴ4, കോട്ടയം6, ഇടുക്കി8, എറണാകുളം8, തൃശൂര്‍5, പാലക്കാട്6, മലപ്പുറം3, കോഴിക്കോട്6, വയനാട്4, കണ്ണൂര്‍4, കാസര്‍കോട്2.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.