ബെംഗളൂരു: കര്‍ണാടകയില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎല്‍എ. കെ ശ്രീനിവാസ ഗൗഡയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ ഞാന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. കാരണം ഞാന്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നു. വോട്ടെടുപ്പിന് ശേഷം ഗൗഡ വ്യക്തമാക്കി. അതേസമയം എംഎല്‍എ ക്രോസ് വോട്ട് ചെയ്തതില്‍ കോണ്‍ഗ്രസിനെതിരെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി.
കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാര്‍ട്ടി എംഎല്‍എമാരെ ക്രോസ് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചെവന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ജെഡിഎസ് എംഎല്‍എമാര്‍ക്ക് തുറന്ന കത്ത് എഴുതിയതിന് പിന്നാലെയാണ് കുമാരസ്വാമി രംഗത്തെത്തിയത്. ജെഡിഎസ് എംഎല്‍എമാര്‍ക്ക് കത്തെഴുതിയിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് അദ്ദേഹം കത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.