കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരം തുടങ്ങും; ശമ്പള വിതരണത്തില്‍ ഇനിയും തീരുമാനമായില്ല

കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരം തുടങ്ങും; ശമ്പള വിതരണത്തില്‍ ഇനിയും തീരുമാനമായില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നേതാക്കള്‍ ഇന്നു മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കും. ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘടന സമരം നടത്തുക. ആറിന് തുടങ്ങിയ രാപ്പകല്‍ സത്യഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറിമാരായ ആര്‍ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം ആരംഭിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതേസമയം ധനവകുപ്പ് വീണ്ടും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നല്‍കാന്‍ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. 35 കോടി രൂപ വേണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.