ആകാശ എയര്‍ റിക്രൂട്ട്മെന്റ് 2022; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആകാശ എയര്‍ റിക്രൂട്ട്മെന്റ് 2022; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബം​ഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്.



കാബിന്‍ ക്രൂ - ഫ്രഷര്‍, എക്സ്പീരിയന്‍സ്ഡ് കാബിന്‍ ക്രൂ, ഡോക്ടര്‍ (എംബിബിഎസ്), മാനേജര്‍ - മെഡിക്കല്‍ സര്‍വ്വീസസ്,
എക്സിക്യൂട്ടീവ് - അക്കൗണ്ട്സ് പേയബിള്‍, ഡിജിസിഎ അപ്രൂവ്ഡ് ബി-737, ക്വാളിഫൈഡ് എസ് ഇ പി ഇന്‍സ്ട്രക്റ്റര്‍, ഫസ്റ്റ് എയിഡ് ഇന്‍സ്ട്രക്റ്റര്‍, ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആര്‍എം), ഫെസിലിറ്റേറ്റര്‍/കാബിന്‍ ക്രൂ റെക്കോര്‍ഡ്സ് ഇനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോ​ഗിക വെബ്സൈറ്റായ akasaair.com വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.
അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം സബ്മിറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് akasaair.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.