ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നറിയാം

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം ലഭ്യമാകും. എസ്.എം.എസ് വഴിയും ഫലം ലഭിക്കും.

ഫൈനല്‍ സ്കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കില്‍ അവരെ ആബ്‌സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല.

പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം സി.ബി.എസ്.ഇ ഫലം പ്രഖ്യാപിക്കുന്നതില്‍ തീരുമാനമായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.