ഇത്തവണ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍ മാത്രം; സോപ്പും ആട്ടയും ഒഴിവാക്കി സര്‍ക്കാര്‍, പ്രതിസന്ധിയിലാക്കി റേഷന്‍ ഡീലേഴ്‌സിന്റെ നിലപാട്

ഇത്തവണ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍ മാത്രം; സോപ്പും ആട്ടയും ഒഴിവാക്കി സര്‍ക്കാര്‍, പ്രതിസന്ധിയിലാക്കി റേഷന്‍ ഡീലേഴ്‌സിന്റെ നിലപാട്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും.

സൗജന്യ കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ട് ദിവസം മുമ്പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ച് വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്നും സപ്ലൈകോ അറിയിച്ചു.

അതേസമയം, ഓണക്കിറ്റ് വിതരണത്തില്‍ എതിര്‍പ്പുമായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ തുക ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് അസോസിയേഷന്റെ ആരോപണം. കമ്മീഷന്‍ തുക ഉടന്‍ നല്‍കാന്‍ ഹൈകോടതി ഉത്തരവ് നല്‍കി അഞ്ചു മാസം ആയിട്ടും സര്‍ക്കാരിന് അനക്കമില്ലെന്നാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.

ഇത്തവണ 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് ലഭിക്കും. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണ പരിഗണനയിലുണ്ട്. സൗജന്യ കിറ്റിന് പുറമേ ഓണത്തോട് അനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.