പി സി എൽ എ ദുബൈ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പി സി എൽ എ ദുബൈ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : പെർമന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബൈ(പിസിഎൽഎഡി) തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.നൂർ ദുബായ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്  ക്യാമ്പ് നടത്തിയത്. ലേബർ ക്യാമ്പുകളിൽ നേരിട്ട് എത്തിയാണ് കണ്ണുകൾ പരിശോധിച്ചത്. രോഗനിർണയം, ചികിത്സ, മറ്റു പ്രതിവിധികൾ എല്ലാം  തികച്ചും സൗജന്യമാക്കി കൊണ്ടാണ് ഉദ്യമം.800 ലധികം പേർക്ക് ക്യാമ്പ് ഉപകരിച്ചു.ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ ഈ വർഷം അവസാനം ഇത്തരത്തിലുള്ള  പരിശോധന  ക്യാമ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

തൊഴിലാളികൾക്ക്  സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും, അവരുടെ ആരോഗ്യകാര്യങ്ങളിൽ മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്  നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ദുബൈ പെർമന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സിന്റെ ചെയർമാനും ജിഡിആർഎഫ്എഡി അസിസ്റ്റന്റ് ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

അതിനിടയിൽ യുഎഇയുടെ തൊഴിൽ ചട്ടങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും മനസിലാക്കാൻ ഉതകുന്നബോധവൽക്കരണവും ഇതിനോടനുബന്ധിച്ച് നടന്നു.നിർമാണ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന യുഎഇയുടെ വിശാലമായ  കാഴ്ചപ്പാടുകളുടെ ഭാഗമായി, തൊഴിൽ മേഖലയിലും തൊഴിലാളികൾക്കിടയിൽ കൂടുതൽ സന്തോഷ പകരുന്ന ഘടങ്ങളെ അവതരിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ബോധവൽക്കരണം.
യുഎഇയുടെ പൊതു നിയമങ്ങളും ഈ രംഗത്തെ നിയമനിർമാണങ്ങൾക്ക് അനുസരിച്ചുള്ള തൊഴിലാളികളുടെ പുതിയ പുതിയ അവകാശങ്ങളും കടമകളും ബോധവൽക്കരിക്കുക, എമാറാത്തി സംസ്കാരത്തെ പരിചയപ്പെടുത്തുക തുടങ്ങിയ ഉൾപ്പെടുത്തി കൊണ്ടാണ് പ്രചരണം.

രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് തൊഴിലാളികൾ -അവരുടെ ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവ് പകരുകയെന്ന ലക്ഷ്യത്തോടുക്കൂടി 2016 ജൂണിൽ തുടക്കമിട്ടതാണ് ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ.


ഫോട്ടോ : ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതി  സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ നിന്ന്


ഫോട്ടോ : മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.