അടിക്കടി സ്ഥലം മാറ്റം; പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ

അടിക്കടി സ്ഥലം മാറ്റം; പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം: അടിക്കടി ഉണ്ടാവുന്ന സ്ഥലം മാറ്റത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകി ഐഎഎസ് അസോസിയേഷൻ. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ തുടർച്ചയായി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ച് കൊണ്ടാണ് ഐഎഎസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യാൻ അനുവദിക്കുക എന്നത് സുപ്രിം കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളും നിവേദനത്തിൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ ആ മാറ്റത്തിൻ്റെ കാരണം ഫയലിൽ രേഖപ്പെടുത്താൻ സർക്കാർ തയ്യാറാകണം എന്നും നിവേദനത്തിൽ പറയുന്നു. ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ഉദ്യോഗസ്ഥ മാറ്റം മരവിപ്പിക്കണമെന്ന ആവശ്യം കൂടി ഇപ്പോൾ ഐഎഎസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നുള്ളതാണ് അസോസിയേഷൻ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. സിവിൽ സർവീസ് ബോർഡിൻ്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും നിയമിക്കുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ചട്ടപ്രകാരം ഒരു തസ്തികയിൽ രണ്ടുവർഷമെങ്കിലും നിയമനം നൽകണം. ഇതിനുമുമ്പ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം കേൾക്കണം. മാത്രമല്ല, തീരുമാനം സിവിൽ സർവീസ് ബോർഡിന് വിടാം. ബോർഡായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നാണ് ഇപ്പോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ നിയമനത്തിൽ കഴിവും അനുയോജ്യതയും പരിഗണിക്കണം എന്നുകൂടി അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.