ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം

അബുദബി: അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം തുണച്ചത് മലയാളിയെ. 20 മില്ല്യണ്‍ ദിർഹത്തിന്‍റെ( ഏകദേശം 44 കോടി ഇന്ത്യന്‍ രൂപ) ഭാഗ്യമാണ് പ്രവാസിയായ പ്രദീപ് കെപിക്ക് സ്വന്തമായത്. അബുദബി ബിഗ് ടിക്കറ്റിന്‍റെ 244 ആം സീരീസ് മൈറ്റി-2- മില്ല്യണ്‍ നറുക്കെടുപ്പിലാണ് പ്രദീപ് വിജയിയായത്. ദുബായില്‍ താമസിക്കുന്ന ഇദ്ദേഹം സെപ്റ്റംബർ 13 നാണ് ടിക്കറ്റെടുത്തത്. 064141 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. 

മലയാളിയായ പ്രദീപ് ജബല്‍ അലിയിലെ കാർ കമ്പനിയില്‍ സഹായിയായി ജോലി നോക്കുകയാണ്. 24 കാരനായ പ്രദീപും 20 സഹപ്രവർത്തകരും ചേർന്നാണ് ടിക്കറ്റെടുത്തത്. ഇന്ത്യാക്കാരനായ അബ്ദുള്‍ ഖാദർ ഡാനിഷാണ് രണ്ടാം സമ്മാനത്തിന് അർഹനായത്. 10 ലക്ഷം ദിർഹമാണ് സമ്മാനം. 

മൂന്നാം സമ്മാനമായ 1,00,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യാക്കാരനായ അബു ഷംസുദ്ദീനാണ്. മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിര്‍ഹത്തിന്‍റെ നാലാം സമ്മാനം സ്വന്തമാക്കി. ഇത്തവണത്തെ സമ്മാനങ്ങളെല്ലാം ഇന്ത്യാക്കാർക്കാണെന്ന പ്രത്യേകതയുമുണ്ട്.ഇന്ത്യാക്കാരായ ഷാജി പുതിയ വീട്ടിലും നാരായണന്‍ പുതിയ വീട്ടിലും, മുഹമ്മദ് അലി പാറത്തൊടിയുമാണ് ജീപ്പ് ഗ്രാന്‍റ് ചെറോക് സീരീസ് 08 വിജയികളായത്.

25 മില്ല്യണ്‍ ദിർഹത്തിന്‍റെ അടുത്ത ജാക്പോട്ട് നവംബർ മൂന്നിനാണ്. ഇത്തവണ ഓരോ ആഴ്ചയിലും ഒരു കിലോ സ്വർണവും സമ്മാനം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.