ദില്ലി: കോൺഗ്രസ് കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകിട്ട് 5 നാണ് യോഗം ചേരുന്നത്. പ്രാദേശിക സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുക്കില്ല.
ബിഹാർ തെരഞ്ഞെടുപ്പ് ചർച്ചാവിഷയം ആകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽ മാത്രമായിരുന്നു വിജയിച്ചത്. സോണിയാ ഗാന്ധിയെ സഹായിക്കുന്നതിനാണ് ഇത്തരമൊരു കമ്മറ്റി രൂപീകരിച്ചത്. അഹമ്മദ് പട്ടേൽ, കെസി വേണുഗോപാൽ, എ കെ ആന്റണി, അംബിക സോണി, മുകുൾ വാസ്നിക്ക്, രൺദീപ് സുർജേവാല എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.