അ‍‍ർഹതപ്പെട്ട വിജയം, സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരി

അ‍‍ർഹതപ്പെട്ട വിജയം, സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായ്: ലോകകപ്പ് ഫുട്ബോളില്‍ അ‍ർജന്‍റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയ സൗദി അറേബ്യയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

അർഹമായ വിജയം , പോരാട്ട പ്രകടനം, അറബ് സന്തോഷം, ഞങ്ങള്‍ക്ക് സന്തോഷം നല്‍കിയ സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍, ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിലാണ് 2-1 സൗദി അറേബ്യ അർജന്‍റീനയെ തോല്‍പിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.