യുഎഇയില്‍ ഇന്ധനവില കുറഞ്ഞു

യുഎഇയില്‍ ഇന്ധനവില കുറഞ്ഞു

ദുബായ്: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. ഡിസംബർ മാസത്തേക്കുളള ഇന്ധനവിലയിലാണ് 2 ഫില്സിന്‍റെ കുറവ് രേഖപ്പെടുത്തിയത്. നവംബറില്‍ ലിറ്ററില്‍ 30 ഫില്‍സിന്‍റെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 30 ഫില്‍സാണ് നിരക്ക്. നവംബറില്‍ ഇത് 3 ദിർഹം 32ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 18 ഫില്‍സായി. നവംബറില്‍
3 ദിർഹം 20 ഫില്‍സായിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 11 ഫില്‍സായി.

നവംബറില്‍ ഇത് 3 ദിർഹം 13 ഫില്‍സായിരുന്നു.ഡീസല്‍ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിറ്റിന് 4 ദിർഹം 01 ഫില്‍സായിരുന്ന ഡീസല്‍ വില 3 ദിർഹം 74 ഫില്‍സായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.