പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച അല്‍പ സമയത്തിനകം; ബഫര്‍ സോണും കെ റെയിലും ചര്‍ച്ചയാകും

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച അല്‍പ സമയത്തിനകം; ബഫര്‍ സോണും കെ റെയിലും ചര്‍ച്ചയാകും

ന്യൂഡൽഹി: ബഫർസോൺ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിൽ കാണും. വായ്പാ പരിധി വിഷയവും ഉന്നയിക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 യ്ക്കാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും.

ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര തിരുമാനം സുപ്രധാനമാണ്. പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തും. സാറ്റ്‌ലൈറ്റ് സര്‍വ്വേ നീക്കം കൂടി പിഴച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ ഫലം സംസ്ഥാന സര്‍ക്കാരിന് പ്രധാനമാകും. സുപ്രിം കോടതിയില്‍ കേരളത്തിനനുകൂലമായ് നിലപാട് സ്വീകരിയ്ക്കാനാകും മുഖ്യമന്ത്രി അഭ്യര്‍ത്ഥിയ്ക്കുക.

ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സിൽവർ ലൈൻ ചർച്ചക്ക് വന്നിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 

എന്നാൽ പിന്നീട് സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ രണ്ട് ദിവസം ഡൽഹിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.