പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു; സഹ പൈലറ്റ് പരിക്കുകളോടെ ആശുപത്രിയില്‍

പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു; സഹ പൈലറ്റ് പരിക്കുകളോടെ ആശുപത്രിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പരീശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിന് പരിക്കേറ്റു. ഫാല്‍കണ്‍ ഏവിയേഷന്‍ അക്കാദമിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തില്‍ പൈലറ്റും സഹ പൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്.

വിമാനം പറത്തിയ ട്രെയ്നി പൈലറ്റാണ് അപകടത്തില്‍ മരിച്ചത്. സഹ പൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം ഉണ്ടായ ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ഡിജിസിഎ റിപ്പോര്‍ട്ട് തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.