ന്യൂഡല്‍ഹി: രാജ്യത്തെ ഡീസലിന്റെയും പെട്രോളിന്റെയും വില ഉടനെ തന്നെ കുറയ്ക്കാന്‍ സാധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഫോസില്‍ ഇന്ധനങ്ങളുടെ വിലയില്‍ കുറവ് വരുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന വരുത്തിയിട്ടില്ല.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഫലമായി രൂപപ്പെട്ട ആഗോള പ്രതിസന്ധി മൂലം രാജ്യത്തെ പണപ്പെരുപ്പം വര്‍ധിക്കാതിരിക്കാനായുള്ള നീക്കമായാണ് ഇതിനെ കണക്കാക്കിയത്. കമ്പനികളുടെ ചിലവിനനുസൃതമായി വില വര്‍ധിപ്പിക്കാത്തത് മൂലമുണ്ടായ നഷ്ടം നികത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിട്ടുണ്ട്.
2022 നെ അപേക്ഷിച്ച് ക്രൂഡ് ഓയിലിനുണ്ടായ വില വര്‍ധനവില്‍ മാറ്റമുണ്ടായതില്‍ രാജ്യത്ത പെട്രോളിയം വിനിമയത്തില്‍ കമ്പനികള്‍ക്ക് ലാഭം ലഭിച്ചിരുന്നെങ്കിലും ഡീസലിന് നഷ്ടം തുടര്‍ന്നു. പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തിയിരുന്നു. 2023 ആദ്യവാരം വരെയുള്ള കണക്കുകള്‍ പ്രകാരം ഡീസലിന്റെ നഷ്ടം 11 രൂപയില്‍ നിന്നും 13 രൂപയായി ഉയര്‍ന്നിരുന്നു.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം മൂലം ആഗോള വിപണിയില്‍ എണ്ണ വിലയ്ക്കുണ്ടായ വര്‍ധന രാജ്യത്ത് പ്രതിഫലിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചതായി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
നിലവില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയില്‍ നല്‍കുന്നത് റഷ്യയാണ്. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയില്‍ 25 ശതമാനവും റഷ്യയില്‍ നിന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.