മുംബൈ: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 36 ലക്ഷം വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്ക് നീക്കം ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്.
ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍, 3,677,000 വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്കാണ് പൂട്ടുവീണത്. 1,389,000 ഉപയോക്താക്കളില്‍ നിന്ന് വിശദീകരണം പോലും ലഭിക്കുന്നതിന് മുന്‍പാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.
ഇന്ത്യയില്‍ ആകെ 400 മില്യണിലധികം ഉപയോക്താക്കളാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനുള്ളത്.
2021ലെ പുതുക്കിയ ഐടി നിയമപ്രകാരം അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരവരുടെ പ്രതിമാസ പ്രകടനവും മറ്റും റിപ്പോര്‍ട്ടായി നല്‍കേണ്ടതുണ്ട്.
ഡിസംബര്‍ ഒന്നാം തിയതി മുതല്‍ 31 വരെ ഉപയോക്താക്കള്‍ കമ്പനിയെ അറിയിച്ച പരാതികളും അത് പരിഹരിക്കാന്‍ കമ്പനി സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിലൂടെ വാട്ട്സ്ആപ് വിശദമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.