ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകും: മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകും:  മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ഗയ(ബിഹാര്‍): ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടിയെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു. 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ രാഹുല്‍, മോഷണം പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് പാനല്‍ ആവശ്യപ്പെടുകയാണെന്ന് പറഞ്ഞു.

'രാജ്യം മുഴുവന്‍ നിങ്ങളോട് ഒരു സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. ഞങ്ങള്‍ക്ക് കുറച്ച് സമയം തരൂ, ഓരോ നിയമസഭാ സീറ്റുകളിലെയും ലോക്‌സഭാ സീറ്റുകളിലെയും നിങ്ങളുടെ മോഷണം ഞങ്ങള്‍ പിടികൂടുകയും അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിനായി എസ്.ഐ.ആര്‍ എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് കൊണ്ടു വന്നിട്ടുണ്ട്. അതിനര്‍ത്ഥം വോട്ട് മോഷണത്തിന്റെ ഒരു പുതിയ രൂപം എന്നാണെന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹിലുനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.