പി. സരിന്‍ ഇക്കുറി പാലക്കാട്ട് മത്സരിച്ചേക്കില്ല; ഒറ്റപ്പാലമോ, ഷൊര്‍ണൂരോ നല്‍കാനുള്ള നീക്കത്തില്‍ സിപിഎം

പി. സരിന്‍ ഇക്കുറി പാലക്കാട്ട് മത്സരിച്ചേക്കില്ല;  ഒറ്റപ്പാലമോ, ഷൊര്‍ണൂരോ നല്‍കാനുള്ള നീക്കത്തില്‍ സിപിഎം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ ഡോ. പി. സരിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിജയ സാധ്യതയുള്ള ഒറ്റപ്പാലമോ, ഷൊര്‍ണൂരോ നല്‍കിയേക്കുമെന്ന് സൂചന.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സരിനെ വീണ്ടും അവിടെത്തന്നെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് വിവരം.

സരിനോട് ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാല്‍, പാര്‍ട്ടി ഔഗ്യോഗിക പ്രഖ്യാപനം നടത്താത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ഒരു പ്രതികരണത്തിനും ഇല്ലെന്നാണ് സരിന്റെ നിലപാട്.

2021 ലെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കുകയാണെങ്കില്‍ സിറ്റിങ് എംഎല്‍എ കെ. പ്രേംകുമാറിന് മാറേണ്ടി വരും. പാര്‍ട്ടിയിലെ പ്രാദേശിക അഭിപ്രായങ്ങളും നിര്‍ണായകമാകും.

അതേസമയം സരിന്‍ പാലക്കാട് സീറ്റില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി പരിഗണിച്ചാകും സിപിഎം തീരുമാനമെടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.