ഫെബ്രുവരി 14 'കൗ ഹഗ് ഡേ'യായി ആചരിക്കണം; പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്രം

ഫെബ്രുവരി 14 'കൗ ഹഗ് ഡേ'യായി ആചരിക്കണം; പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും 'കൗ ഹഗ് ഡേ'യായി ആചരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഫെബ്രുവരി 14 നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. ഈ ദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വകുപ്പിന്റെ വിചിത്ര ന്യായം. തിങ്കളാഴ്ച കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.



ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് പയുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.