ദോഹ:ഖത്തറിൽ ഞായറഴ്ച മുതൽ ആഴ്ചയുടെ പകുതിവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച മുതൽ രാജ്യത്തുടനീളം ആകാശം മേഘാവൃതമായിരിക്കുമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു
അബു സമ്രയിൽ വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദോഹയിൽ താപനില 17 ഡിഗ്രി സെൽഷ്യസിൽ എത്തിയതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ ആഴ്ചയുടെ പകുതി വരെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നലോടെ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.