ഐസിഎസ്‌ഇ സ്കൂളുകളിലെ ഉയര്‍ന്ന ക്ലാസ്സുകള്‍ തുറക്കാന്‍ അനുവദിക്കണം

ഐസിഎസ്‌ഇ സ്കൂളുകളിലെ ഉയര്‍ന്ന ക്ലാസ്സുകള്‍ തുറക്കാന്‍ അനുവദിക്കണം

ദില്ലി: ഐസിഎസ്‌ഇ സ്കൂളുകളിലെ ഉയര്‍ന്ന ക്ലാസ്സുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് CISCE-യുടെ കത്ത് നല്‍കിയിരിക്കുന്നു. ICSE, ISC പരീക്ഷകളുടെ നടത്തിപ്പ് CISCE-ക്ക് ആണ് ഉള്ളത്. ജനുവരി 4 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്നാണ് സിഐഎസ്‍സിഇയുടെ ആവശ്യം. പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും CISCE ആവശ്യം ഉയര്‍ത്തി.

ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന തീയതികള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും CISCE കത്ത് നല്‍കി. 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് ക്രമീകരണം കൃത്യമായി നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ നേരത്തേ അറിയിക്കണമെന്നും CISCE ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.