ഷാർജ:എമിറേറ്റിലെ സ്കൂളുകളില്‍ ഫീസ് വർദ്ധനയ്ക്ക് അനുമതി നല്‍കി. അടുത്ത അധ്യയന വർഷത്തില്‍ ട്യൂഷന്‍ ഫീസില്‍ അഞ്ച് ശതമാനം വർദ്ധനവിനാണ് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം അസെപ്റ്റബിള്‍ റേറ്റിംഗിന് മുകളിലുളള സ്കൂളുകള്‍ക്ക് മാത്രമാണ് ഫീസ് വർദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്.
എമിറേറ്റില്‍ ഉയർന്ന നിലവാരമുളള അധ്യാപനവും പഠനവും കൈവരിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് പിന്തുണനല്‍കുകയെന്നുളളതാണ് ഫീസ് വർദ്ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കും സ്കൂളിന്‍റെ അക്കാദമിക് നിലവാരവും അനുസരിച്ചാണ് ഫീസ് വർദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മന്‍റ് അതോറിറ്റി ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധനവിന് അനുമതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.