യുഎഇയില്‍ ഇന്ധന വില കുറച്ചു

യുഎഇയില്‍  ഇന്ധന വില കുറച്ചു

ദുബായ് :യുഎഇയില്‍ ഇന്ധനവിലയില്‍ കുറവ്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് ഏപ്രില്‍ മുതല്‍ 3 ദിർഹം 01 ഫില്‍ സ് നല്കണം. മാർച്ചില്‍ ഇത് 3 ദിർഹം 09 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ 2 ദിർഹം 90 ഫില്‍സും ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 82 ഫില്‍സുമാണ് നല്‍കേണ്ടത്. മാർച്ചില്‍ ഇത് യഥാക്രമം 2 ദിർഹം 97 ഫില്‍സും, 2 ദിർഹം 90 ഫില്‍സുമായിരുന്നു. ഡീസല്‍ വിലയിലും കുറവുണ്ട്. മാർച്ചില്‍ ലിറ്ററിന് 3 ദിർഹം 14 ഫില്‍സായിരുന്ന ഡീസല്‍ വില ഏപ്രിലില്‍ 3 ദിർഹം 03 ഫില്‍സായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.