കായംകുളം: മുതുകുളത്ത് കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് സമീപം കുരിശടിക്ക് പടിഞ്ഞാറായാണ് സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവ്പ്രദീപ് (14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണു നാരായണന്‍ (15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാല്‍ സന്ധ്യയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഫോണ്‍ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.
കായംകുളത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി ഒന്‍പതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.