കൊച്ചി: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതിനായി സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക.
സ്‌കൂള്‍തല കമ്മിറ്റി അംഗീകരിക്കുന്ന ഫീസില്‍ കൂടുതല്‍ മാനേജ്മെന്റുകള്‍ വാങ്ങരുത് എന്നതുള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഓരോ സ്‌കൂളിലെയും സൗകര്യങ്ങള്‍ക്കും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും അനുസരിച്ചാണു ഫീസ് നിശ്ചയിക്കേണ്ടത്. സ്‌കൂള്‍തല റഗുലേറ്ററി കമ്മിറ്റിയില്‍ മൂന്ന് പിടിഎ പ്രതിനിധികളും വേണം. പിടിഎ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം. സ്‌കൂള്‍ തല പരാതികളില്‍ തീരുമാനമെടുക്കാനാണ് ജില്ലാതല സമിതി.
ജില്ലാ സമിതിയുടെ ഉത്തരവ് ലംഘിച്ചാല്‍ സംസ്ഥാനതല സമിതിക്ക് ഇടപെടാം. എന്നിട്ടും ഫലമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.