ദുബായ്: ദുബായില്‍ 3 ദിവസത്തെ സൂപ്പർസെയിലിന് 26 ന് തുടക്കമാകും. മൂന്ന് ദിവസത്തെ സെയിലില്‍ പ്രമുഖ ഔട്ട്ലെറ്റുകള്‍ ഭാഗമാകും. ആഗോള പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവ് സൂപ്പർസെയിലില്‍ ലഭിക്കും.
ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് സൂപ്പർ സെയില്‍ സംഘടിപ്പിക്കുന്നത്. ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചര്‍, ലൈഫ്‍സ്റ്റൈല്‍, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്‍റർ മിര്‍ദിഫ്, സിറ്റി സെന്‍റര്‍ ദേറ, സിറ്റി സെന്‍റർ മിഐസിം, സിറ്റി സെന്‍റര്‍ അല്‍ ഷിന്ദഗ, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബായ് ഫെസ്റ്റിവല്‍ പ്ലാസ, നഖീല്‍ മാള്‍, ഇബ്‍ന്‍ ബത്തൂത്ത, സര്‍ക്കിള്‍ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്‍റര്‍ , ദ ബീച്ച്, ബ്ലൂവാട്ടേഴ്‍സ്, സിറ്റി വാക്ക്, ദ ഔട്ട്‍ലെറ്റ് വില്ലേജ് എന്നിങ്ങനെയുള്ള മാളുകളും ഷോപ്പിംഗ് സെന്‍ററുകളും സൂപ്പര്‍ സെയിലിന്‍റെ ഭാഗമാണ്.
മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്‍റെ ഷെയര്‍ റിവാര്‍ഡ്‍സ് മെമ്പേഴ്‍സിനായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1 മില്ല്യണ്‍ ഷെയർ പോയിന്‍റുകള്‍ സ്വന്തമാക്കാനുളള അവസരമാണ് ലഭിക്കുക. 300 ദിർഹമോ അതിൽ കൂടുതലോ ഒറ്റത്തവണയോ ക്യുമുലേറ്റീവ് പർച്ചേസിലോ ചെലവഴിച്ചോ അതല്ലെങ്കില്‍ ഷെയർ ആപ്ലിക്കേഷനില്‍ രസീതുകള്‍ സ്കാന്‍ ചെയ്തോ നറുക്കെടുപ്പില്‍ ഭാഗമാകാം. ജൂണ്‍ 5 ന് ഭാഗ്യശാലിയെ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.