ബിഎസ്‌സി വിദ്യാര്‍ത്ഥി എംഡിഎംഎയുമായി മലപ്പുറത്ത് പിടിയില്‍

ബിഎസ്‌സി വിദ്യാര്‍ത്ഥി എംഡിഎംഎയുമായി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് എംഡിഎംഎയുമായി വിദ്യാര്‍ത്ഥി പിടിയില്‍. പുല്ലങ്കോട് ചൂരപിലാന്‍ വീട്ടില്‍ മുഹമ്മദ് നിഹാല്‍ (23) ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 26.2 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

വണ്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാണിയമ്പലം റെയില്‍വേ സ്റ്റേഷന് മുന്‍ വശത്തുള്ള പബ്ലിക് റോഡില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മുഹമ്മദ് നിഹാല്‍ ബിഎസ്‌സി എംഐടി (radiology) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ബാംഗ്ലൂരിലാണ് ഇയാള്‍ പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.