പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി മരണം; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി മരണം; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് മരിച്ചത്.

മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണിത്. കൊടുമണ്‍ പഞ്ചായത്തില്‍ രണ്ടാമത്തെ എലിപ്പനി മരണവും.

കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.