ഒമാൻ: കോവിഡ് 19ന്റെ പുതിയ തരം വൈറസ് ബാധ നാലുപേരില്‍ സംശയിക്കുന്നതായി ഒമാന്‍. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ നിന്നും വന്നവരിലാണ് വൈറസ് സാന്നിദ്ധ്യം സംശയിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഒമാന്‍ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. നാലുപേരുടേയും ആരോഗ്യാവസ്ഥ നിരീക്ഷിച്ചുവരികയാണ്. മറ്റ് കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തില്‍ രാജ്യഅതിർത്തികള്‍ അടയ്ക്കാനും അന്താരാഷ്ട്ര വിമാന സർവ്വീസുകള്‍ റദ്ദാക്കാനും ഒമാന്‍ തീരുമാനമെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.