ദുബായ്: ഇസ്ലാമിക പുതുവർഷത്തോട് അനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചു. യുഎഇയില്‍ ജൂലൈ 21 വെളളിയാഴ്ചയാണ് ഹിജ്റാ വർഷാരംഭത്തോട് അനുബന്ധിച്ചുളള പൊതു അവധി. ശനി, ഞായർ വാരാന്ത്യ അവധികൂടി ലഭിക്കുമ്പോള്‍ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി യുഎഇയിലുളളവർക്ക് ലഭിക്കും.
കുവൈറ്റില്‍ ജൂലൈ 19 നാണ് പൊതു അവധി. ജൂലൈ 20 വിശ്രമദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയും ശനിയും വാരാന്ത്യ അവധിയാണ്. ഇതോടെ 4 ദിവസത്തെ അവധി ദിനങ്ങള്‍ കിട്ടും. മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ജൂലൈ 23 ഞായറാഴ്ച ജോലി പുനരാരംഭിക്കും.
ഒമാനില്‍ ജൂലൈ 20 വ്യാഴാഴ്ചയാണ് പൊതു അവധി. വെളളിയും ശനിയും വാരാന്ത്യ അവധികൂടി കണക്കാക്കുമ്പോള്‍ മൂന്ന് ദിവസത്തെ അവധി ഒമാനിലും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.