ചെന്നൈയിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

ചെന്നൈയിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

വാസ്‌കോ: അവസാനം നിമിഷം വരെ ആവേശം അലതല്ലിയ ഐഎസ്എല്‍ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ചെന്നൈയിന് വേണ്ടി ചങ്‌തെ, റഹീം അലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിന്‍മാന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിന്‍മാന്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

12-ാം മിനിട്ടില്‍ വിങ്ങര്‍ ചങ്‌തെയിലൂടെ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി ബോക്‌സിലേക്ക് ഇരച്ചുകയറിയ ചങ്‌തെ അനായാസേന പന്ത് ഗോള്‍കീപ്പര്‍ മജുംദാറിനെ കബിളിപ്പിച്ചുകൊണ്ട് വലയിലെത്തിച്ചു.

59-ാം മിനിട്ടില്‍ മാറ്റ് സ്റ്റെയിന്‍മാനാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. 64-ാം മിനിട്ടില്‍ റഹിം അലിയിലൂടെ ചെന്നൈയിന്‍ രണ്ടാം ഗോള്‍ നേടി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ്സില്‍ നിന്നുമാണ് യുവതാരം അലി അനായാസം പന്ത് വലയിലെത്തിച്ചത്.

68-ാം മിനിട്ടില്‍ വീണ്ടും സ്റ്റെയിന്‍മാന്‍ ടീമിന്റെ രക്ഷകനായി. ഫോക്‌സിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച സ്റ്റെയിന്‍മാന്‍ പന്ത് അനായാസം വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു. പിന്നിട് ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആര്‍ക്കും വല ചലിപ്പിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.