തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യുകെയിലെ വെയില്‍സിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്കു രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. ബി.എസ്.സി നഴ്സിങ്/ ജിഎന്‍എം വിദ്യാഭ്യാസ യോഗ്യതയും കൂടാതെ ഐഇഎല്‍ടിഎസ് /ഒഇടി യുകെ സ്‌കോറും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയവും വേണം.
അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്‍ട്ട് കോപ്പി, ഐഇഎല്‍ടിഎസ്/ ഒഇടി സ്‌കോര്‍ എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 10. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുകെയിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചെലവുകള്‍ പൂര്‍ണമായും സൗജന്യമാണ്.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkarosto.org, www.nifl.norkarosto.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.