ടേക്ക് ഓഫിന് ശേഷം റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ടേക്ക് ഓഫിന് ശേഷം റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫിനു പിന്നാലെ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും പാരീസിലേക്ക് പുറപ്പെട്ട AI143 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ വിമാനം അടിയന്തരമായി സുരക്ഷിതമായി തിരിച്ചിറക്കിയതായി അധികൃതര്‍ അറിയിച്ചു.

വിമാനം ഡല്‍ഹിയില്‍ അത്യാവശ്യ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വൈകാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ എയര്‍ലൈന്‍ ഇതര ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

220 യാത്രക്കാരുമായി ഇന്ന് ഉച്ചയോടെയാണ് വിമാനം പാരീസിലേക്ക് പുറപ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് പുറപ്പെട്ടതിനു പിന്നാലെ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ വിമാനം തിരിച്ച് ലാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.