ആലുവയിലെ പിഞ്ചു കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ദുഖത്തിലാക്കി: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ആലുവയിലെ പിഞ്ചു കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ദുഖത്തിലാക്കി: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്.

കൊച്ചു കുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നു പോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്. അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് മദ്യപിക്കുന്നത് പതിവാണെന്ന് ആലുവയിലെ പൊതുജനങ്ങൾ പറയുമ്പോൾ സർക്കാരിന്റെ ജാഗ്രതയുടെ ഗൗരവം വെളിപ്പെടുത്തുന്നു.

നഗരത്തിലും ചേരിപ്രദേശങ്ങളിലും എത്തിച്ചേരുന്നവരുടെ പൂർണവിവരങ്ങൾ യഥാസമയംശേഖരിച്ച് രേഖപ്പെടുത്തുകയും, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും പുണരധിവാസവുംനൽകുകയും വേണമെന്ന് സെക്രട്ടറി സാബു ജോസ് സർക്കാരിനോട് ആവശ്യപ്പെട്ടു. പിഞ്ചു പൈതലിന്റെ വേർപാടിൽ പ്രൊ ലൈഫ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.