തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചേക്കും. അതിനാല്‍ പ്രമേയം ഏകകണ്‌ഠേന പാസാകാനാണ് സാധ്യത.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടു വരുന്നത്.
പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നാണ് ആരംഭിച്ചിത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച് നിയമസഭ ആദ്യ ദിവസം പിരിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.