സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍

സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷത്തേക്കാണ് നിയമനം. ശമ്പളം യുജിസി സ്‌കെയിലില്‍ 1,44,200 - 2,18,200 രൂപയാണ്. യോഗ്യത എ.സി.എ അല്ലെങ്കില്‍ എഫ്.സി.എ. അല്ലെങ്കില്‍ ഐ.സി. ഡബ്ല്യൂ.എ.

സൂപ്പര്‍വൈസറി തസ്തികയില്‍ ഫിനാന്‍ഷ്യല്‍/അക്കൗണ്ട് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തരബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.

പ്രായം 35ന് 45 നും ഇടയില്‍. നേരിട്ടുള്ള നിയമനമായിരിക്കും. കേന്ദ്ര-സംസ്ഥാനത്തിലോ മറ്റ് സര്‍വീസുകളിലുള്ളവര്‍ക്കോ ഡെപ്യൂട്ടേഷനും അനുവദിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.