വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18 ന്

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18 ന്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ ഈ മാസം 18 ന് രാവിലെ 11 ന്.

രണ്ട് ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത അഭികാമ്യം: ഡിഎംഇന്‍ എന്‍ഡോക്രൈനോളജി, ടിസിഎംസി രജിസ്‌ട്രേഷന്‍. പ്രതിമാസ വേതനം: 70,000 രൂപ.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ താത്പര്യമുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ സഹിതം ഹാജരാകണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.