മലയാളി വിദ്യാർഥി ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

മലയാളി വിദ്യാർഥി ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്‌റൈൻ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഇവരുടെ കുടുംബം ഒമാനിൽനിന്ന് ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.