കണ്ണൂര്‍: എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ള കാക്കയങ്ങാട് ഗ്രോട്ടോയും വിശുദ്ധ യൂദാശ്ലീഹായുടെ തിരുസ്വരൂപവും തീയിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കോണ്‍ക്രീറ്റ് നിര്‍മിതി ആയതിനാല്‍ കത്താതെ, കരിഞ്ഞ നിലയിലാണ്.
മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരിട്ടി-പേരാവൂര്‍ റോഡരികിലുള്ള കപ്പേള എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ളതാണ്. വികാരി ഫാ. രാജു ചൂരയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചത്. കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ദ്രാവകത്തിന്റെ അവശിഷ്ടം അടങ്ങിയ കുപ്പി സമീപത്ത് നിന്ന് കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.