കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ നഴ്‌സാകാന്‍ അവസരം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ നഴ്‌സാകാന്‍ അവസരം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാംഘട്ട അഭിമുഖങ്ങള്‍ സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. നാലാം ഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖം നടക്കുക. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.

നാലാം ഘട്ടത്തിലേയ്ക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ക്ക് ഫാസ്റ്റ് ട്രാക്കിലൂടെയാണ് നിയമന സാധ്യത. ഇതിനോടകം മേല്‍ സൂചിപ്പിച്ച ഭാഷാ യോഗ്യത നേടിയ നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷാ യോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 നു മുന്‍പ് അപേക്ഷിക്കാം.

പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിന് ശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനവും ലഭിക്കും. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍ വിന്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയാന്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.