മസ്‌കറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേരും കള്ളക്കടത്തുകാര്‍; പിടിച്ചെടുത്തത് 14 കോടി വില വരുന്ന വസ്തുക്കള്‍

മസ്‌കറ്റില്‍ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേരും കള്ളക്കടത്തുകാര്‍; പിടിച്ചെടുത്തത് 14 കോടി വില വരുന്ന വസ്തുക്കള്‍

ചെന്നൈ: സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും നികുതി വെട്ടിച്ച് കടത്താന്‍ കൂട്ടുനിന്ന വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തു. മസ്‌കറ്റില്‍ നിന്നെത്തിയ ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചത്.

കമ്മീഷനായി ചോക്ലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്തു സംഘം യാത്രക്കാരെ സ്വാധീനിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 186 പേരെയും തടഞ്ഞുവച്ച് പരിശോധിച്ചിരുന്നു. 13 കിലോ സ്വര്‍ണ ബിസ്‌കറ്റ്, മിശ്രിതം, സ്പ്രിംഗ് വയര്‍ തുടങ്ങിയവ പല രൂപത്തില്‍ അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

120 ഐഫോണുകള്‍, 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ എന്നിവ സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയില്‍ എടുത്ത 113 പേരെയും ജാമ്യത്തില്‍ വിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.