വിദേശ യാത്രക്കാവശ്യമായ ഏത് സഹായവും വിശ്വസ്തയോടെ ചെയ്തു നൽകും; ലിയ ബെല്ല സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

വിദേശ യാത്രക്കാവശ്യമായ ഏത് സഹായവും വിശ്വസ്തയോടെ ചെയ്തു നൽകും; ലിയ ബെല്ല സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: ലിയ ബെല്ല സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എമിഗ്രേഷൻ, വിസ ഡോക്യുമെൻ്റെഷൻ, അറ്റസ്റ്റേഷൻ, പാസ്സ്പോർട്ട്, വിദേശ വിദ്യാഭ്യാസം എന്നിവയുടെ കൺസൾട്ടൻസി സർവീസ്, എയർ ടിക്കറ്റ്, യൂറോപ്യൻ - വിശുദ്ധനാട് ഗ്രൂപ്പ് ടൂർ, ക്രൂയിസ് ട്രാവൽ, ഡെസ്റ്റിനേഷൻ ഇവൻ്റ് എന്നി സേവനങ്ങളാണ് ലിയ ബെല്ല സൊലുഷൻസ് വിശ്വസ്തതയോടെ ചെയ്തു കൊടുക്കുന്നത്.

ലിയ ബെല്ല സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് നിർവഹിച്ചു. ഇറ്റാലിയൻ - ജർമ്മൻ ഭാഷാ ക്ലാസുകളും ഉടനെ ആരംഭിക്കും. ഈ രംഗത്ത് ഇറ്റലിയിലും ഇന്ത്യയിലുമായി നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ളവരുടെ ഒരു സംയുക്ത സംരഭമാണ് ലിയബെല്ല സൊലൂഷൻ എന്ന് ഓപ്പറേറ്റിംഗ് ഡയറക്ടർ സീഡി തോമസ് പറഞ്ഞു.

വിനോദ വ്യവസായ രംഗത്തെ സാധ്യതകൾ ഫലപ്രദമായും നിയമപരമായും ഉപയോഗപ്പെടുത്തി നിരവധി തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ ഇനിയും സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ലിസി കെ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.