ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിങ് നിലനിര്‍ത്തി ടെക്നോപാര്‍ക്ക്

ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിങ് നിലനിര്‍ത്തി ടെക്നോപാര്‍ക്ക്

തിരുവനന്തപുരം: സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി നിലനിര്‍ത്തുകയും ക്രയവിക്രയങ്ങള്‍ സുഗമമായി നടത്തുകയും ചെയ്തതിന് ടെക്‌നോപാര്‍ക്കിന് ക്രിസിലിന്റെ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) അംഗീകാരം. ക്രിസില്‍ എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതായുള്ള സര്‍ട്ടിഫിക്കേറ്റ് ടെക്നോപാര്‍ക്കിന് ലഭിച്ചു.

ടെക്‌നോപാര്‍ക്കിന്റെ ക്രിസില്‍ റേറ്റിങ് കഴിഞ്ഞ വര്‍ഷം എ ഗ്രേഡില്‍ നിന്ന് എ പ്ലസ് ആയി ഉയര്‍ന്നിരുന്നു. എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതാണ് നിലവില്‍ ലഭിച്ച അംഗീകാരം.

ഈ അംഗീകാരം വീണ്ടും ലഭിച്ചത് ധനകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിറവേറ്റുന്നതിലെ കൃത്യതയും ടെക്‌നോപാര്‍ക്കിന്റെ സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ റിട്ട.കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് പ്രചോദനമാവുന്നതോടൊപ്പം ഈ അംഗീകാരം ടെക്‌നോപാര്‍ക്കിന് അഭിമാനകരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.