സീന്യൂസ് ലൈവ് ചീഫ് എഡിറ്ററും ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്ററും യുഎഇ കരിസ്മാറ്റിക് സമൂഹത്തിന്റെ മുൻ നാഷണല്‍ കോര്‍ഡിനേറ്ററുമായ ജോ കാവാലത്തിന്റെ (ഷാര്‍ജ) പിതാവ് നിര്യാതനായ കാവാലം പുതുപ്പറമ്പില്‍ ജോര്‍ജ്കുട്ടിയുടെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ഒക്ടോബര്‍ 11) ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍.
രാവിലെ 11.30 മുതല്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നേതൃത്വം വഹിക്കും. തുടര്‍ന്ന് കാവാലം സെന്റ് തെരേസാസ് ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ഭാര്യ മേരിക്കുട്ടി മങ്കൊമ്പ് തെക്കേക്കര കൂട്ടമ്മേല്‍ കുടുംബാംഗം. മക്കള്‍: ജോളിച്ചന്‍ (ജോ കാവാലം), ജോമോന്‍, തോമസ്. മരുമക്കള്‍: ജാസ്മി, സിനി, ഷാന്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.