തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ പേര് മാറ്റുന്നു. കായിക മേളയെ സ്കൂള്‍ ഒളിമ്പിക്സ് എന്നാക്കാനാണ് ആലോചന. പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ ഒളിമ്പിക്സ് ആയാല്‍ മത്സര ഇനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താമെന്ന് മന്ത്രി വ്യക്തമാക്കി.
കായിക താരങ്ങള്‍ക്ക് ജോലി നല്കുന്നതില് ഇടതു സര്‍ക്കാരിന് മികച്ച റെക്കോര്‍ഡാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഏഴ് വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
കുട്ടികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വര്‍ഷം പ്രശ്നം പരിഹരിക്കുമെന്നും ഒരു സ്പോര്‍ട്സ് കലണ്ടര്‍ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.