വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില കുറയ്ക്കാന്‍ യുഎ ഇ യുടെ ഊർജ്ജമന്ത്രാലയം തീരുമാനിച്ചു. 24 ശതമാനം കുറവാണ് ഉണ്ടാവുക. ജീവിത ചെലവ് കുറയ്ക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന്, ഊർജ്ജമന്ത്രി, സുഹൈല്‍ മൊഹമ്മദ് ഫരാജ് അല്‍ മസൗരി ട്വീറ്റ് ചെയ്തു. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 11 കിലോഗ്രാം സിലിണ്ടറിന്, 60 ദിർഹവും, 22 കിലോഗ്രാമിന്, 115 ദിർഹവും, 44 കിലോഗ്രാമിന്, 230 ദിർഹവുമായിരിക്കും, വിലയെന്ന് ഷാർജ ന്യൂസ് ട്വീറ്റ് വ്യക്തമാക്കുന്നു. എമിറേറ്റ്സ് ഗ്യാസാണ് ദുബായില്‍ പാചക വാതകം വിതരണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.