അബുദാബി: കോവിഡ് 19 വാക്സിനെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെയാണ് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നത്. ലഭിക്കുന്ന വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്നതാണെന്ന് ഉറപ്പിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.